സാജൻ്റെ ആത്മഹത്യയില്‍ ‘ആര്‍ക്കും പങ്കില്ല’

0

കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ്റെ മരണത്തില്‍ എല്ലാവരെയും കുറ്റവിമുക്തരാക്കി സംസ്ഥാന പൊലീസ്. ഇതുസംബന്ധിച്ചുള്ള അന്വേഷണം പൊലീസ് അവനസാനിപ്പിച്ചു. ഏറെ ആരോപണ വിധേയയാ നഗരസഭ ചെയര്‍പേഴ്‌സന്‍ പി കെ ശ്യാമളക്ക് ക്ലീന്‍ ചിറ്റാണ് പൊലീസ് നല്‍കുന്നത്.

സാജൻ്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ വൈകിയിട്ടില്ല. നിര്‍മാണത്തില്‍ അപാകത ഉണ്ടായിരുന്നു. നഗരസഭയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല. ആത്മഹത്യക്ക് കാരണം സാമ്പത്തിക ബുദ്ധിമുട്ടാകാം. അല്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ ആകാം.

15 കോടി രൂപ ചെലവഴിച്ചാണ് സാജന്‍ ആന്തൂറില്‍ കണ്‍വന്‍ഷന്‍ സെൻ്റർ നിര്‍മിച്ചത്. നൈജീരിയയില്‍ ജോലി ചെയ്ത് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം കൂട്ടിവെച്ചാണ് സാജന്‍ കണ്‍വന്‍ഷന്‍ സെൻ്റർ നിര്‍മിച്ചത്. തുടക്കം മുതല്‍ നഗരസഭ പലവിധ തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നതായി സാജന്റെ ഭാര്യ പറഞ്ഞിരുന്നു. നിര്‍മാണം കഴിഞ്ഞ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കണം എന്നുപോലും ഒരുവേള നഗരസഭ നിര്‍ബന്ധം പിടിച്ചു. ഇതില്‍ മനം നൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഭാര്യ പറയുന്നത്. എന്നാല്‍ ഈ കേസിലാണ് പൊലീസ് നഗരസഭക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത്.