അന്വേഷണം തടസ്സപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധം

0

അഴിമതി അന്വേഷണം തടസ്സപ്പെടുത്താന്‍ ഖജനാവിലെ പണം ചെലവഴിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ പണം ഉപയോഗിച്ച് കൂടി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കണമെന്നും ചെന്നിത്തല.

ലൈഫ് മിഷനിലെ അഴിമതിയാണ് സിബിഐ അന്വേഷിക്കുന്നത്. ആ അന്വേഷണം ഇടതുമുന്നണിയുടെ ചങ്കിടിപ്പ് കൂട്ടിയിരിക്കുകയാണ്. ഏത് അന്വേഷണവും വന്നോട്ടെ. മടിയില്‍ കനമില്ല ..തുടങ്ങിയ വീരവാദങ്ങള്‍ മുഴക്കിയിരുന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം കുടുങ്ങും എന്ന് ഉറപ്പുള്ളതിനാലാണ്. അന്വേഷണം മുറുകുമ്പോള്‍ ചിലരുടെ ചങ്കിടിപ്പ് കൂടും എന്ന് പറഞ്ഞത് ശരിയായി. ഇടതു മുന്നണിയുടെ ചങ്കിടിപ്പ് കൂടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.