HomeKeralaപെൻഷൻ പ്രായം കൂട്ടില്ല: തോമസ് ഐസക്

പെൻഷൻ പ്രായം കൂട്ടില്ല: തോമസ് ഐസക്

പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് . ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ല. ഇടത് മുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഒൻപത് സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ശുപാര്ശ നൽകിയിരുന്നു. ഇതിനു നിയമസഭയിൽ മറുപടി പറയുക ആയിരുന്നു മന്ത്രി.
വിരമിക്കൽ ദിവസം ഏകീകരിക്കാനും ഉദ്ദേശിക്കുന്നില്ല. ഒരു മാസത്തെ ശമ്പളത്തിനും പെൻഷനും വേണ്ടി 2500 കോടി രൂപയാണ് സർക്കാരിന് വേണ്ടത്. പെൻഷനാകുന്നവർക്ക് ആനുകൂല്യമായി, ഒരാൾക്ക് ശരാശരി 25 ലക്ഷം വരെ നൽകേണ്ടി വരും. അടുത്ത രണ്ട് വ‌‌ർഷത്തിനകം 20,000 ജീവനക്കാരാണ് പെൻഷനാകുന്നത്. പെൻഷൻ പ്രായം 58 ആക്കിയാൽ അങ്ങനെ 4500 കോടി രൂപ ഖജനാവിന് കിട്ടും. ധനവകുപ്പിന്റെ ഈ നിർദ്ദേശമാണ് ഇപ്പോൾ മന്ത്രി തള്ളിക്കളഞ്ഞിരിക്കുന്നത്.

Most Popular

Recent Comments