മുത്തൂറ്റിൽ സിഐടിയു അക്രമം വീണ്ടും; വനിതാ മാനേജരുടെ തലയില്‍ മീന്‍വെള്ളം ഒഴിച്ചു

0

മുത്തൂറ്റ് ഫിനാന്‍സ് കട്ടപ്പന ശാഖയിലെ വനിതാ മാനേജര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ അതിക്രമം. മാനേജര്‍ അനിത ഗോപാലിന്റെ തലയിലൂടെ സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഓഫീസ് തുറക്കാനെത്തിയപ്പോഴായിരുന്നു ഗുണ്ടായിസം. ഓഫീസിന് പുറത്തുനിന്നിരുന്ന സിഐടിയു പ്രവര്‍ത്തകരാണ് തനിക്കെതിരേ അതിക്രമം നടത്തിയതെന്ന് അനിതാ ഗോപാല്‍ ആരോപിച്ചു. രണ്ടുപേരാണ് തന്റെ നേരെ മീൻവെള്ളം ഒഴിച്ചത്. ഓഫീസിന്റെ പൂട്ട് തകരാറിലാക്കിയിരുന്നു. പിന്നീട് പൂട്ട് അറുത്താണ് ഓഫീസില്‍ പ്രവേശിച്ചത്’, അനിത പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പും മുത്തൂറ്റ് ഫിനാന്‍സിന്റെ കട്ടപ്പന ശാഖയ്ക്ക് നേരേ അതിക്രമങ്ങളുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും ഇവര്‍ ഓഫീസിന്റെ പൂട്ടില്‍ ഈയം ഒഴിക്കുകയും ഓഫീസ് തുറക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം.. തുടർന്ന് പോലീസ് സുരക്ഷാ ഏർപ്പെടുത്തിയിരുന്നു. ഇത് പിൻവലിച്ചതോടെയാണ് ഗുണ്ടായിസം തുടങ്ങിയതെന്നും ജീവനക്കാർ പറഞ്ഞു