ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ. ഇന്ന് അരവിന്ദ് കെജ്‌രിവാൾ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് ചർച്ച നടത്തിയിരുന്നു. യുവാക്കളെ കൂടി ഉൾപ്പെടുത്തിയുള്ള സർക്കാരായിരിക്കും അധികാരമേൽക്കുക എന്നാണ് വിവരം. അതിഷി മര്‍ലേന, രാഘവ് ചന്ദ ഉൾപ്പടെ യുവമുഖങ്ങൾ ഇത്തവണ മന്ത്രിസഭയിലെത്തിയേക്കും.