ലൈഫ് പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം അഴിമതി മറയ്ക്കാനാണെന്ന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര മാനങ്ങളുള്ള കേസില്‍ വിജിലന്‍സിന് പരിമിതിയുണ്ട്. അതിനാല്‍ സിബിഐ അന്വേഷണം തന്നെ വേണം. കോടികളുടെ കമ്മീഷനും അഴിമതിയും നടന്ന കേസില്‍ പ്രമുഖര്‍ കുടുങ്ങും എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ഇത് തങ്ങള്‍ക്ക് സ്വീകാര്യമല്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റെഡ് ക്രസന്റുമായുള്ള കരാിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ല. ഇതിനാല്‍ ലൈഫ് പദ്ധതി ടാസ്‌ക്ക് ഫോഴ്‌സ് പ്രത്യേക ക്ഷണിതാവ് എ്ന്ന പദവി രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് അയച്ചുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.