കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം. ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. ഒരു രാജ്യം ഒരു കാര്‍ഷിക വിപണി എന്ന കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം കര്‍ഷകര്‍ക്ക് കുരുക്കാവും എന്ന് മന്ത്രിസഭ വിലയിരുത്തി. കോടതിയെ സമീപിക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.