നിയമസഭയില്‍ അക്രമം നടത്തിയവര്‍ക്ക് നിയമസഭ സാമാജികരെന്ന പരിരക്ഷ ലഭിക്കില്ലെന്ന് കോടതി. ക്രിമിനല്‍ കുറ്റമാണ് അവര്‍ ചെയ്തത്. അതുകൊണ്ട് തന്നെ സ്പീക്കറുടെ ചേംബര്‍ തകര്‍ത്ത എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനാവില്ല. സര്‍ക്കാരിനെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളാണ് തിരുവനന്തപുരം സിജെഎം കോടതി നടത്തിയത്.
പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി കേസ് പിന്‍വലിക്കണം എന്നാണ് സര്‍ക്കാര്‍ വാദിച്ചത്. സഭയിലെ യോജിപ്പിന് ഇത് ആവശ്യമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതള്ളാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു. ഈ കേസില്‍ ഒരു പൊതു താല്‍പ്പര്യവും ഇല്ല. സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ അക്കാര്യം കോടതിയെ ധരിപ്പിക്കാനുള്ള ഉത്തരവാദിത്വം പ്രോസിക്യൂട്ടര്‍ക്കാണെന്നും കോടതി നിര്‍ദേശിച്ചു.