സംസ്ഥാന മത്സരങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധം

0

സംസ്ഥാനത്ത് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി. സബ്ജൂനിയർ മുതൽ സീനിയർ വിഭാഗം വരെയുള്ള സംസ്ഥാന ചാംപ്യൻഷിപ്പുകളിലെ മത്സരാർഥികൾക്കെല്ലാം പരിരക്ഷ ഉറപ്പാക്കണമെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ കായിക അസോസിയേഷനുകൾക്കു നിർദേശം നൽകി. വീഴ്ചവരുത്തുന്നവർക്കു സർക്കാരിന്റെ സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാനാണു തീരുമാനം. ഒക്ടോബറിൽ പാലായിൽ സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെയുണ്ടായ ഹാമർത്രോ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.