ആവേശമായി കിഡ്സ് അത്‌ലറ്റിക്സ്

0

ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ പ്രഥമ കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കുരുന്നു കായികപ്രതിഭകളുടെ ആവേശവേദിയായി. ഏഴുമുതൽ പന്ത്രണ്ടു വയസുവരെയുള്ള കുട്ടികളെ വിവിധ കാറ്റഗറികളായി തിരിച്ചു നടത്തിയ ചാമ്പ്യൻഷിപ്പിൽ സ്കൂളുകളെയും അത്‌ലറ്റിക് ക‌്ളബുകളെയും പ്രതിനിധീകരിച്ച് മുന്നൂറിലധികം പേരാണ് പങ്കെടുത്തത്.

കുട്ടികൾക്കായി പ്രത്യേകം ക്രമീകരിച്ച അഞ്ച് ഇനങ്ങളിലാണ് മത്സരം നടന്നത്. വിദേശരാജ്യങ്ങളിൽ ഇളംതലമുറയെ വാർത്തെടുക്കാറുള്ള രീതിയാണ് കേരളത്തിലും പരീക്ഷിക്കപ്പെട്ടത്. സ്പ്രിന്റ് ഹർഡിൽ,ഫോർമുല വൺറേസ്, എൻഡുറൻസ് ടെസ്റ്റ്,സ്ക്വാറ്റ് ജമ്പ്,ഒാവർ ഹെഡ് ത്രോ എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.
വെള്ളായണി അയ്യങ്കാളി സ്മാരക കായികസ്കൂളാണ് ഒാവറാൾ ചാമ്പ്യന്മാരായത്. കുടപ്പനക്കുന്ന് മാമൂട് ബ്രദേഴ്സ് ക്ളബ് റണ്ണർഅപ്പുകളായി.ഒളിമ്പ്യൻ കെ.എം ബീനാമോൾ,ബോബി അലോഷ്യസ്,ജിൻസിഫിലിപ്പ്, മിനിമോൾ,അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. രാമചന്ദ്രൻ, പ്രസിഡന്റ് ഡോ.ജോർജ് തോമസ് , മറ്റ് ഭാരവാഹികളായ സി.രാമചന്ദ്രൻ, ജി.രാമചന്ദ്രൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.