HomeSports58 കായിക താരങ്ങൾ പൊലീസിൽ: നിയമന ഉത്തരവ് കെെമാറി

58 കായിക താരങ്ങൾ പൊലീസിൽ: നിയമന ഉത്തരവ് കെെമാറി

58 കായികതാരങ്ങൾക്ക് പൊലീസിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ്ബാൾ കോർട്ടിൽ നടന്ന കേരള പൊലീസ് സ്‌പോർട്‌സ് ജംബോരി ചടങ്ങിലാണ് ഉത്തരവ് കൈമാറിയത്. ബി.എൻ. മല്ലിക്ക് ചാമ്പ്യൻഷിപ്പ് നേടിയ പൊലീസ് ടീമംഗങ്ങൾക്കുള്ള മെഡലും ച‌ടങ്ങിൽ വിതരണം ചെയ്തു. ടീമിനുള്ള 50,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ഐ.എം. വിജയനും മാനേജർ യു. ഷറഫലിയും കോച്ച് സുനിലും ചേർന്ന് ഏറ്റുവാങ്ങി.
ആൾ ഇന്ത്യാ പോലീസ് (സ്‌പോർട്സ്) ഷൂട്ടിംഗ് മത്സരത്തിൽ 10 മീറ്റർ എയർ റൈഫിളിൽ ഒന്നാം സ്ഥാനം നേടിയ കീർത്തി.കെ.സുശീലനെയും ചടങ്ങിൽ ആദരിച്ചു. മുഖ്യമന്ത്രിക്ക് ഉപഹാരമായി കാരിക്കച്ചേർ പതിച്ച ഫുട്ബാൾ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സമ്മാനിച്ചു.

Most Popular

Recent Comments