പെലെയുടെ ആരോഗ്യത്തിൽ ആശങ്ക, വിഷാദരോഗവും

0

ഫുട്‌ബാൾ ഇതിഹാസം പെലെയുടെ ആരോഗ്യ സ്ഥിതി ഏറെ മോശമെന്ന് മകൻ എഡിഞ്ഞോ . അദ്ദേഹം വിഷാദരോഗിയും ഏകാകിയും ആയി മാറിയെന്ന് ബ്രസീലിയൻ മാധ്യമമായ ടി വി ഗ്ലോബോയ്ക്ക് നൽകിയ അഭിമുഖത്തിൽ എഡിഞ്ഞോ വ്യക്തമാക്കി.
കഴിഞ്ഞയിടെ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ പെലെയ്ക്ക് ഇപ്പോൾ പരസഹായമില്ലാതെ നടക്കാനാകാത്ത അവസ്ഥയാണ്. രാജാവിനെപ്പോലെ മൈതാനങ്ങളിൽ ഫുട്ബാളുമായി കുതിച്ച അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാനാവില്ലെന്ന സത്യം അംഗീകരിക്കാനായില്ലെന്നും അതാണ് വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ പറഞ്ഞു. 79-കാരനായ പെലെയുടെ ആരോഗ്യസ്ഥിതി കുറച്ച് നാളായി മോശമാണ്.