HomeWorldEuropeചരിത്രത്തിൽ നിന്ന് പഠിക്കാതെ ബ്രിട്ടൺ

ചരിത്രത്തിൽ നിന്ന് പഠിക്കാതെ ബ്രിട്ടൺ

“നമ്മൾ ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നാണ് നമ്മൾ ചരിത്രത്തിൽ നിന്ന് പഠിക്കുന്നത്”(We learn from history that we do not learn from history”) എന്ന് ഹെഗൽ പറഞ്ഞത് എത്ര ശരി എന്നാണ് ഇപ്പോൾ ശരാശരി ബ്രിട്ടീഷുകാർ പരസ്പരം പറയുന്നത് .ബ്രെക്സിറ്റ് മുറിവുകൾ മാറാൻ എത്ര നാളുകൾ വേണ്ടിവരുമെന്നറിയാതെ നട്ട്ടം തിരിയ്ക്കുകയാണന് എപ്പോൾ യൂറോപ്പ് ആകെ .മൂന്നര വർഷം, മൂന്ന് പ്രധാനമന്ത്രിമാർ, 2016 മുതലുള്ള മാരത്തൺ ചർച്ചകൾഎല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി, 47 വർഷത്തെ ബാന്ധവം ബ്രിട്ടനും യൂറോപ്യൻ യൂനിയനും അവസാനിപ്പിച്ചു. ബ്രിട്ടൻ എക്സിറ്റ് എന്നർഥമുള്ള ‘ബ്രക്സിറ്റ്’ അങ്ങനെ യാഥാർഥ്യമായി.

ഫെബ്രുവരി ഒന്നുമുതൽ യൂറോപ്യൻ യൂണിയന്റെ അംഗസംഖ്യ ഇരുപത്തെട്ടിൽ നിന്ന് ഒന്ന് കുറഞ്ഞു ഇരുപത്തേഴു ആയിരിക്കുകയാണ് .1534 എൽ ഹെന്ററി എട്ടാമൻ രാജാവ് റോമൻ കത്തോലിക്കാ സഭയോട് വിടപറഞ്ഞതിനോടാണ് ബ്രെക്സിറ്റിനെ പലരും ഉപമിക്കുന്നത് .വിവാഹ മോചനവും ബഹുഭാര്യത്വവും അനുവദിക്കാത്ത റോമിനോടും പോപ്പോയിൻഡും വിടപറഞ്ഞു ആംഗ്ലിക്കൻ ചർച്ചിന് ഹെന്ററി എട്ടാമൻ രാജാവ് തുടക്കമിട്ടു .പോപ്പിന് പകരം ബ്രിട്ടീഷ് രാജാവ് ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ തലവനായി .ആറു തവണ വിവാഹിതനാകാൻ ഹെന്ററി എട്ടാമനു ഇത് മൂലം സാധിച്ചു .
2016 എൽ 52% പേരുടെ പിന്തുണയോടെയാണ് ബ്രെക്സിറ്റ് ഹിതപരിശോധന പര്യവസാനിച്ചത് . 48 % ബ്രിട്ടീഷുകാർ ബ്രെക്സിറ്റിന് എതിരായ സമീപനമാണ് സ്വീകരിച്ചത് .ഏതായാലും ജെയിംസ് കാമറൂൺ ,തെരേസ മെയ് എന്നീ പ്രധാനമന്ത്രിമാരുടെ കസേരക്ക് ബ്രെക്സിറ്റ് പ്രതിഭാസം മൂലം ഇളക്കം തട്ടി .ബ്രെക്സിറ്റ്
ചാമ്പ്യൻ എന്നറിയപ്പെടുന്ന ബോറിസ് ജോൺസൻ എന്ന അതി തീവ്ര ദേശീയവാദിക്കു പ്രധാന മന്ത്രി കസേരയിൽ എത്താനും ഇത് മൂലം സാധിച്ചു .
ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിടുതൽ മൂലമുള്ള രാഷ്ട്രീയ ,സാമ്പത്തിക പ്രത്യാഘാതങ്ങൾ കാണാൻ പോവുന്നെ ഉള്ളു .യൂറോപ്യൻ യൂണിയന്റെ സൈനിക ബലത്തിന്റെ 40% ബ്രട്ടീഷ് ഭാഗത്തു നിന്നായിരുന്നു .14% യൂറോപ്യൻ യൂണിയന്റെ ജിഡിപി ബ്രിട്ടീഷ് സംഭാവനയാണ് .വ്യാപാരം ,നികുതി ,കടൽ അതിർത്തി ,മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,യാത്ര സംബന്ധമായ വിസ രഹിത സംവിധാനമായ ഷെങ്കൻ കരാറിൽ ബ്രിട്ടന്റെ സ്ഥാനം എന്നിവക്കൊക്കെ കൂടുതൽ വ്യക്തത ഇനിയും വരേണ്ടതുണ്ട് .
62വർഷത്തെ യൂറോപ്യൻ യൂണിയന്റെ ചരിത്രമെടുത്താൽ ആദ്യമായി അത് വിട്ടുപോകുന്ന രാജ്യമായി ബ്രിട്ടൻ മാറിക്കഴിഞ്ഞിരിക്കുന്നു .ബ്രിട്ടീഷ് പതാക യൂറോപ്യൻ യൂണിയന്റെ ആസ്ഥാനത്തു നിന്ന് നീക്കം ചെയ്തു .യൂണിയൻ ജാക് ഇനി മേൽ ബ്രസൽസിൽ പാറി കളിക്കില്ല .യൂറോപ്യൻ യൂണിയന്റെ 683 മെമ്പർ മാരുള്ള പാർലമെൻറിൽ നിന്ന് 73 ബ്രിട്ടീഷ്‌ പ്രതിനിധികളും പിൻവാങ്ങിയിരിക്കുകയാണ്.ഡിസംബർ 31 വരെയുള്ള 11 മാസത്തെ പരിവർത്തനകാലത്ത്‌ ബ്രിട്ടൻ ഇയു ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കും. ബ്രെക്‌സിറ്റ്‌ നടപ്പായ നിമിഷത്തിൽ ബ്രിട്ടൻ 50 പെൻസിന്റെ സ്‌മരണികാ നാണയം പുറത്തിറക്കി. ഇയുവിന്റെ ബ്രസൽസ്‌ ആസ്ഥാനത്തുനിന്ന്‌ ബ്രിട്ടീഷ്‌ പതാക അഴിച്ചു.

ലോക ജനസംകിയയുടെ 7ശതമാനം ,ജിഡിപി യുടെ 24% ഇവയൊക്കെയായി പരിലസിച്ചിരുന്ന യൂറോപ്യൻ യൂണിയൻ ബ്രെക്സിറ്റ് കരാർ 2020ഡിസംബറോടെ പൂർണമായും നടക്കുമ്പോഴേക്കും കൂടുതൽ ദുർബലമാകും എന്നുറപ്പാണ്.ഹിതപരിശോധനയ്ക്ക് ശേഷം 1317 ദിനങ്ങൾക്കു ശേഷം ബ്രിട്ടൻ അതിന്റെ ചരിത്രത്തിലെ മറ്റൊരു അദ്ധ്യായം ജനുവരി 31 അർധരാത്രി കുറിചിരിക്കുന്നു . ഒരു വലിയ വിടവാങ്ങൽ.

ഡോ. സന്തോഷ് മാത്യു, അസി. പ്രൊഫസർ, സെൻട്രൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി

Most Popular

Recent Comments