HomeHealthതാറാവ് മുട്ട; ഗുണങ്ങളാൽ സമ്പുഷ്ടം

താറാവ് മുട്ട; ഗുണങ്ങളാൽ സമ്പുഷ്ടം

താറാവ് മുട്ടയില്‍ ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നത് പുതിയ കാര്യമല്ല. പ്രോട്ടീന്‍ സമ്ബുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്‌ വൈറ്റമിന്‍ എ, തിമിരം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് . തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്.

ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാന്‍സറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്ന് ​പഠനങ്ങള്‍ പറയുന്നു.

താറാവ് മുട്ട സാധാരണ കോഴിമുട്ടയേക്കാള്‍ വലുതാണ്. ഒരു താറാവ് മുട്ടയുടെ വെള്ളയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒരു താറാവ് മുട്ടയില്‍ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയില്‍ 6 ഗ്രാം പ്രോട്ടീനിമാണ് അടങ്ങിയിരിക്കുന്നത്. കോഴിമുട്ടയെക്കാള്‍ താറാവ് മുട്ടയാണ് ​ഗുണങ്ങളില്‍ ഏറെ മുന്നിലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോഴി മുട്ട അലര്‍ജിയുള്ളവര്‍ താറാവ് മുട്ട കഴിക്കാമെന്നും പഠനത്തില്‍ പറയുന്നു.

Most Popular

Recent Comments