ഇഡ്ഡലി കഴിക്കു, ശരീരഭാരം കുറക്കാം

0

മലയാളികളുടെ ഇഷ്ട പ്രഭാത ഭക്ഷണമായ ഇഡ്ഡലിയുടെ പുതിയ സവിശേഷത പുറത്തുവന്നു. കാലറി തീരെ കുറവുള്ള ആഹാരം എന്ന നിലയിലും ആവിയില്‍ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ഇഡ്ഡലി കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് പുതിയ വാർത്ത. ന്യൂട്രീഷനിസ്റ്റ് ശില്‍‌പ അറോറയാണ് ഇക്കാര്യം പറയുന്നത്.

ഇഡ്ഡലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇഡ്ഡലിമാവില്‍ ഓട്സ് ചേര്‍ത്ത് അരച്ചെടുക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. പ്രഭാതഭക്ഷണങ്ങളില്‍ ഇഡ്ഡലിയോളം എളുപ്പം ദഹനം സാധ്യമാക്കുന്ന ഭക്ഷണം വേറെയില്ലെന്നും ശില്‍പ പറയുന്നു. ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു.

ദീര്‍ഘനേരം വിശപ്പ് ശമിപ്പിക്കാനും ഇഡലിക്ക് കഴിയും. അതായത് ഇടയ്ക്കിടക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകില്ല. ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യമാണ് ഇതിനു സഹായിക്കുന്നത്. അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ ഇത് തടയുന്നു. ഇഡ്ഡലിമാവില്‍ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തില്‍ അയണിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നെണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.