ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി യു.എ.ഇ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50,000 കോടിയിലധികം രൂപ ക്രഡിറ്റ് കാർഡ് വഴിയും,വായ്‌പയെടുത്തും വെട്ടിപ്പ് നടത്തി നിരവധി പ്രവാസികൾ മുങ്ങിയിരുന്നു. മലയാളികളും നിരവധി തട്ടിപ്പുകൾ നടത്തി.
അതേസമയം, വായ്പയെടുത്ത് ഇന്ത്യയിലേക്ക് മുങ്ങുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് യു.എ.ഇ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളിലേക്കാണ് യു.എ.ഇ നീങ്ങുന്നത്.