വാഹന വിപണിയിൽ ഉണർവില്ല

0

വില്പനമാന്ദ്യത്തിൽ നിന്ന് ഇന്ത്യയുടെ വാഹന വിപണി ജനുവരിയിലും കരകയറിയില്ല. ഉപഭോക്തൃ സമ്പദ്‌ഞെരുക്കമാണ് പ്രധാന തിരിച്ചടി. ഉത്‌പാദനച്ചെലവ് ഏറിയതുമൂലം വാഹനങ്ങൾക്ക് വില ഉയർന്നതും വില്പനയെ ബാധിച്ചു.
ബഡ്‌ജറ്റിൽ അടിസ്ഥാന സൗകര്യമേഖലയ്ക്കും ഗ്രാമീണ വികസനത്തിനും കേന്ദ്രസർക്കാർ വലിയ തുക വകയിരുത്തിയിട്ടുണ്ട്. ഇത് വാഹന വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവിന് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്രി ഒഫ് ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പ്രതികരിച്ചു. ഇത്തവണത്തെ ഡൽഹി ഓട്ടോ എക്‌സ്‌പോയ്ക്ക് ലഭിച്ച മികച്ച പ്രതികരണവും ശുഭപ്രതീക്ഷയാണ് നൽകുന്നതെന്ന് സിയാം വ്യക്തമാക്കി.