നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക‌്‌ടോബർ-ഡിസംബറിൽ സിൻഡിക്കേറ്റ് ബാങ്ക് വൻ വളർച്ചയോടെ 434.82 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാന പാദത്തിൽ ലാഭം 107.99 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 6,077.62 കോടി രൂപയിൽ നിന്നുയർന്ന് 6,316.57 കോടി രൂപയായി ഉയർന്നു. പ്രവർത്തനലാഭം 111 ശതമാനം ഉയർന്ന് 1,336 കോടി രൂപയായി.
ബാങ്കിന്റെ ആഗോള ബിസിനസ് 5 ലക്ഷം കോടി രൂപ കടന്നു. നിക്ഷേപം 2.77 ലക്ഷം കോടി രൂപയും വായ്‌പകൾ 2.59 ലക്ഷം കോടി രൂപയുമാണ്.