HomeFilmകെ ജി എഫില്‍ ഞാനുണ്ടാകുമെന്ന് രവീണ ടണ്ടൻ; സഞ്‌ജയ്‌ ദത്തും പ്രധാന വേഷത്തിൽ

കെ ജി എഫില്‍ ഞാനുണ്ടാകുമെന്ന് രവീണ ടണ്ടൻ; സഞ്‌ജയ്‌ ദത്തും പ്രധാന വേഷത്തിൽ

ഇന്ത്യയിലൊന്നടങ്കം തരംഗമായ യാഷിന്റെ കെ.ജി.എഫ് രണ്ടാം ഭാഗത്തില്‍ ഹിന്ദിനടി രവീണ ടണ്ടൻ അഭിനയിക്കും. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയിൽ ശക്തമായ കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്. രാമിക സെന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘കെ.ജി.എഫിന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രശാന്ത് അതിമനോഹരമായാണ് എനിക്ക് കഥ വിവരിച്ചുതന്നതെന്ന് രവീണ പറഞ്ഞു. കെജിഎഫ് രണ്ടാംഭാഗത്തിൽ സഞ്ജയ് ദത്തും യാഷിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Most Popular

Recent Comments