പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ എന്യൂമറേഷന്‍ ഫോമുകളുടെ സ്വീകരിക്കണവും ഡിജിറ്റൈസേഷനും പുരോഗമിക്കുന്നു. 50 ശതമാനത്തിലധികം ഫോമുകള്‍ സ്വീകരിച്ച് കഴിഞ്ഞു. 35 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കി. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷന്‍ ഫോമുകളുടെ സ്വീകരിക്കണത്തിനും ഡിജിറ്റൈസേഷനുമായി പ്രത്യേകമായി തയ്യാറാക്കിയ ക്യാമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു.
തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തിലെ ഒല്ലൂക്കര വില്ലേജ് പരിധിയിലെ 113, 134, 136, 137 ബൂത്തുകളിലെ വോട്ടര്‍മാര്‍ക്കായാണ് ക്യാമ്പ് ഒരുക്കിയിരുന്നത്. മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളേജില്‍ നടന്ന ക്യാമ്പില്‍ കോളേജിലെ വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ വോളറ്റിയേഴ്സായി ക്യാമ്പില്‍ പങ്കെടുത്തു. സന്ദര്‍ശനത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറായ സബ് കളക്ടര്‍ അഖില്‍ വി. മേനോനും ജില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു.
പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായ എന്യൂമറേഷന്‍ ഫോം സ്വീകരണവും ഡിജിറ്റൈസേഷനും പുരോഗമിക്കുന്നു. ബി.എല്‍.ഒ മാര്‍ ഗൃഹസന്ദര്‍ശനം നടത്തിയും പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ചുമാണ് ഫോമുകള്‍ സ്വീകരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം ക്യാമ്പില്‍ നല്‍കുന്നുണ്ട്. ലഭിക്കുന്ന ഫോമുകള്‍ ബി.എല്‍.ഒ ആപ്പ് വഴി ഡിജിറ്റൈസ് ചെയ്യും. 50 ശതമാനത്തിലധികം ഫോമുകള്‍ സ്വീകരിച്ച് കഴിഞ്ഞു. ഇതില്‍ 35 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കി. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് തിരികെ നല്‍കുന്ന എല്ലാ വോട്ടര്‍മാരേയും ഉള്‍പ്പെടുത്തി ഡിസംബര്‍ 9 ന് കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. പ്രത്യേക ക്യാമ്പുകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.





































