പാലക്കാട് ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ കൂടി ദത്തെടുത്ത് വാണിയംകുളം പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ഇതോടെ ദത്തെടുത്ത് ആരോഗ്യ പരിപാലനം നടത്തുന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ഏഴായി.
ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിക്ക് കീഴിലാണ് ഇപ്പോള്‍ അഞ്ചു പഞ്ചായത്തുകള്‍ ദത്തെടുത്തത്. വിളയൂര്‍, പൂക്കോട്ടുകാവ്, തരൂര്‍, കരിമ്പുഴ, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകളാണ് ദത്തെടുത്തത്. നേരത്തെ വാണിയംകുളം, അനങ്ങനടി ഗ്രാമപഞ്ചായത്തുകള്‍ ദത്തെടുത്തിരുന്നു. ഫാമിലി അഡോപ്ഷന്‍ പ്രോഗ്രാമിന് കീഴിലായിരുന്നു ഇത്.
പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ഉന്നത് ഭാരത് അഭിയാന്‍ ചടങ്ങ് ഒറ്റപ്പാലം സബ് കലക്ടര്‍ അന്‍ജീത് സിംഗ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസനത്തിനും ആരോഗ്യ സംരക്ഷണത്തിനും മെഡിക്കല്‍ കേളേജുകള്‍ പോലുള്ളവയുടെ സഹകരണം വിലപ്പെട്ടതാണെന്ന് സബ് കലക്ടര്‍ പറഞ്ഞു. ഗ്രാമങ്ങളുടെ വികസനം എന്നതില്‍ ആരോഗ്യത്തിനും പ്രാധാന്യം ഉണ്ട്.
നെഹ്രു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി കൃഷ്ണദാസ് അധ്യക്ഷനായി. പ്രാദേശിക വികസനത്തിലൂടെ നാടിന്റെ വളര്‍ച്ച എന്ന ദേശീയ സങ്കല്‍പ്പത്തിനായി പ്രവര്‍ത്തിക്കാന്‍ നെഹ്രു ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അഡ്വ. ഡോ. പി കൃഷ്ണദാസ് പറഞ്ഞു.
ഉന്നത് ഭാരത് അഭിയാന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ (ഐഐടി, പാലക്കാട്) ആര്‍ പ്രഭുല്ലദാസ് ഓറിയന്റേഷന്‍ ക്ലാസ് എടുത്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സതീഷ് ജി പ്രഭു, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഗിരിജ എന്നിവര്‍ സംസാരിച്ചു.
കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലവ്‌ലി എസ് ലിവിങ്‌സ്റ്റന്‍ സ്വാഗതവും ഫോറന്‍സിക് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സ്വാതി സെന്‍ നന്ദിയും പറഞ്ഞു.





































