അടുത്ത മഹാമാരിക്ക് പ്രതിരോധിക്കാനും നേരിടാനും ലോകം തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ആരോഗ്യ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കണം. ഇതിനായി കൂടുതല്‍ നിക്ഷേപം നടത്താന്‍ രാജ്യങ്ങള്‍ തയ്യാറാവണം.
പകര്‍ച്ച വ്യാധികളും രോഗങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. കോവിഡ് അവസാനത്തെ പകര്‍ച്ച വ്യാധി ആയിരിക്കില്ല. അതുകൊണ്ട് തന്നെ ഇനിയൊരു പകര്‍ച്ചവ്യാധി ലോകത്തെ കീഴ്‌പ്പെടുത്തരുതെന്നും ഗബ്രിയേസസ് പറഞ്ഞു.