അനില്‍ അക്കര നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നു

0

അനില്‍ അക്കര എംഎല്‍എ നട്ടാല്‍ കുരുക്കാത്ത നുണ പറയുകയാണെന്ന് മന്ത്രി എ സി മൊയ്തീന്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഉളുപ്പുമില്ലാതെ നുണ പറയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്. റെഡ്ക്രസന്റ് പണി ഏല്‍പ്പിച്ച യൂണിടാക്ക് എന്ന കരാറുകാരെ അറിയില്ല.

താന്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നു പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. തെളിവില്ല, പക്ഷേ ആണയിട്ട് പറയുന്നു എന്നാണ് എംഎല്‍എ പറയുന്നത്. ആണയിട്ടാല്‍ വസ്തുതയാകുമോ. അനില്‍ അക്കര എംഎല്‍എയെ സാത്താന്റെ സന്തതി എന്ന് സിപിഎം നേതാവ് ബേബി ജോണ്‍ വിളിച്ചത് തെറ്റല്ലെന്നും മന്ത്രി മൊയ്തീന്‍ പറഞ്ഞു.