രമ്യ ഹരിദാസിന് നേരെ സിപിഎം അക്രമം

0

വെഞ്ഞാറമൂട് എത്തിയ രമ്യ ഹരിദാസ് എംപിക്ക് നേരെ സിപിഎം അക്രമം. രമ്യ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി അക്രമിക്കാന്‍ മുതിര്‍ന്ന സംഘം അസഭ്യവര്‍ഷം നടത്തുകയും കാറില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശ്ശേരി പെരുന്നയിലേക്കുള്ള യാത്രയിലായിരുന്നു എംപി.

തനിക്ക് നേരെ വധഭീഷണിയും ഉണ്ടായെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. കേട്ടാലറക്കുന്ന വാക്കുകളാണ് സിപിഎമ്മുകാര്‍ നടത്തിയത്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. ഒരു കോണ്‍ഗ്രസുകാരനും ഈ വഴി പോകില്ലെന്നും അക്രമികള്‍ പറഞ്ഞു. ഒരു സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെയായിരുന്നു സിപിഎം നേതൃത്വത്തില്‍ നടന്ന അക്രമമെന്നും എംപി പറഞ്ഞു.

അക്രത്തെ തുടര്‍ന്ന് എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സിപിഎം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.