കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തങ്ങള്‍ നിര്‍ത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ആക്ടിങ്ങ് ചെയര്‍മാന്‍ പി ജെ ജോസഫ്. ഇത് സംബന്ധിച്ച് മുന്നണിയില്‍ ധാരണയായിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ സംശയമില്ലെന്നും ജോസഫ് പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജോസഫ് ആവര്‍ത്തിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ച ജോസ് കെ മാണിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് പി ജെ ജോസഫ്. ജോസ് കെ മാണി കോടതി അലക്ഷ്യം നടത്തിയെന്നാണ് പരാതി.
ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെയാകും സ്ഥാനാര്‍ഥി. ഇക്കാര്യത്തില്‍ തര്‍ക്കം ഉണ്ടാകില്ലെന്നാണ് യുഡിഎഫ് കൊല്ലം ജില്ലാ നേതൃത്വം കരുതുന്നത്. സംസ്ഥാന കമ്മിറ്റിയിലും ഇക്കാര്യത്തില്‍ യോജിപ്പാണ്.