മയക്കുമരുന്ന് കേസില്‍ തന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. തൂക്കികൊല്ലേണ്ടതാണെങ്കില്‍ തൂക്കി കൊല്ലണം. ആവനെ സംരക്ഷിക്കില്ല. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.