ടി പി കേസിലെ പ്രതിയുടെ കൈപ്പത്തി അറ്റു

0

സിപിഎം ശക്തികേന്ദ്രമായ പൊന്ന്യത്ത് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ ടിപി കേസ് പ്രതിയും. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതി അഴിയൂര്‍ സ്വദേശി രെമീഷിനാണ് പരിക്ക്. ഇയാളുടെ രണ്ട് കൈപ്പത്തിയും അറ്റു. ടി പി കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്ന രെമീഷിനെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.

ബോംബ് പൊട്ടിത്തെറിച്ച് രെമീഷ്, സജിലേഷ് എന്നീ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്ക്. കൊടി സുനിയുടെ അടുത്ത അടുത്തയാളാണ് രെമീഷ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം, സ്റ്റീല്‍ ബോംബ് നിര്‍മിക്കുകയായിരുന്നു സംഘം. ഇവിടെ നിന്ന് 13 ബോംബുകള്‍ കണ്ടെടുത്തിരുന്നു.