ജോസ് കെ മാണി വഴിയാധാരമാവില്ല

0

ജോസ് കെ മാണിയെ സ്വീകരിക്കുമെന്ന് പറയാതെ പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിട്ടു വന്നാല്‍ ജോസ് കെ മാണി വഴിയാധാരമാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജോസിന് പിന്നാലെയാണ് യുഡിഎഫ് ഇപ്പോള്‍. നേരത്തെ പടിയടച്ച് പിണ്ഠം വെച്ചവരാണ്. ജോസ് കെ മാണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം നല്‍കിയപ്പോള്‍ യുഡിഫിന് മനം മാറ്റമായി. അവിശ്വാസ പ്രമേയ വിഷയത്തില്‍ ജോസ് എടുത്തത് സ്വാഗതാര്‍ഹമാണ്. അവര്‍ രാഷ്ട്രീയ നിലപാട് എടുക്കട്ടെ. അപ്പോള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.