ബിനീഷിന്റെ മയക്കു മരുന്ന് ബന്ധം അന്വേഷിക്കണം

0

മയക്കു മരുന്ന് കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ബിനീഷിന്റെ മയക്കു മരുന്ന് ലോബിയുമായുള്ള ബന്ധത്തെ നിസ്സാരവത്ക്കരിക്കുകയാണ് പിണറായി വിജയന്‍. ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി തന്നെ സമ്മതിച്ചിട്ടുണ്ട് എന്നത് മുഖ്യമന്ത്രി മനസ്സിലാക്കണം.

സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതിയായ റമീസുമായി മയക്ക് മരുന്ന കേസിലെ പ്രതി അനൂബ് മുഹമ്മദിന് ബന്ധമുണ്ടെന്ന വാര്‍ത്തകളുണ്ട്. ഇവര്‍ തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി തെളിവുകളുണ്ട്. ആ പ്രതികളുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധം. സ്വപ്‌ന സുരേഷ് അടക്കമുള്ള സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത് ബംഗളുരുവിലാണ്. ദിവസങ്ങള്‍ കഴിയുന്തോറും ആളുകളുടെ നെഞ്ചിടിപ്പ് കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇക്കാര്യം ഉദ്ദേശിച്ചതാണോ എന്നാണ് അറിയേണ്ടത്.

കള്ളക്കടത്ത് കേസുകളും മയക്കുമരുന്ന് വിതരണങ്ങളും സിപിഎമ്മിന്റെ ആശീര്‍വാദത്തോടെയാണോ നടക്കുന്നത്. അതുകൊണ്ടാണോ പൊലീസ് ഇതൊന്നും അന്വേഷിക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.