ഇന്ത്യന്‍ സൈനികര്‍ ഏറ്റവും മികച്ചത്

0

ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേതെന്ന് കരസേനാ മേധാവി എം എം നരവനെ. ചൈനക്കെതിരെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന സ്വീകരിച്ചത് മുന്‍കരുതല്‍ നടപടിയാണ്. ഏതു സാഹചര്യവും നേരിടാന്‍ സേന സന്നദ്ധമാണ്. ചൈനയുമായി സൈനികതല ചര്‍ച്ചക്കൊപ്പം നയതന്ത്രതല ചര്‍ച്ചയും നടക്കുന്നുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു.

ചൈനയുടെ പ്രകോപനത്തോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് കര, വ്യോമ സേനാ മേധാവിമാര്‍ ലഡാക്കില്‍ എത്തിയത്. മേഖലയിലെ ഉയരമുള്ള പ്രദേശങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലാണ്. ചൈനയെ ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യന്‍ സേന മുന്നേറ്റം. അത്യാധുനിക ആയുധങ്ങളും അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.