ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സര്‍വകലാശാല നിലവില്‍ വരും.
പ്രായഭേദമെന്യേ ഏവര്‍ക്കും പഠിക്കാം. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുമായി സഹകരിച്ചാവും ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക. കോഴ്‌സ് പൂര്‍ത്തിയായില്ലെങ്കില്‍ അതുവരെയുള്ള പഠനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.