സിപിഎം അക്രമമല്ല സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നടത്തിയ കൊലപാതകങ്ങള്‍ നിരവധിയാണ്. ഇതിലൂടെ സിപിഎമ്മിനെ തകര്‍ക്കാം എന്ന് കരുതരുത്. ചെറുപ്പക്കാര്‍ കൂടുതലായി സിപിഎമ്മിലേക്ക് വന്നതോടെയാണ് കോണ്‍ഗ്രസ് അവരെ ലക്ഷ്യം വെച്ച് ആക്രമങ്ങള്‍ നടത്തുന്നത്.
കൊലപാതകികള്‍ക്ക് കേരളം മാപ്പുകൊടുക്കില്ല. അവരെ ജനങ്ങള്‍ ഒറ്റപ്പടുത്തണം. സിപിഎം സമാധാനം ആഗ്രഹിക്കുന്നു. അതുകൊണ്ട് ഇരട്ട കൊലപാതകത്തിന് പകരം കൊലപാതകം നടത്തുക എന്ന ഉദ്ദേശമില്ല. ബാലറ്റ് പേപ്പറിലൂടെ വേണം ഇതിന് മറുപടി കൊടുക്കേണ്ടത്. വരുന്ന തിരഞ്ഞെടുപ്പില്‍ ഈ അമര്‍ഷം മനസ്സില്‍ വെച്ചുവേണം വോട്ട് ചെയ്യാന്‍.
വെഞ്ഞാറമൂട് കൊല്ലപ്പെട്ടവരുടെ കുടുംബം അനാഥമാകില്ല. പാര്‍ടി ഏറ്റെടുക്കും. ഈ കൊലപാതകത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.