വ്യാജ ഒപ്പില്‍ പിണറായി പറയട്ടെ

0

മുഖ്യമന്ത്രിയുടെ കള്ള ഒപ്പിട്ടാണ് ഫയലുകള്‍ നീങ്ങുന്നതെന്ന ആരോപണം അതീവ ഗുരുതരമെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. ബിജെപി നേതാവ് സന്ദീപ് വാര്യരാണ് രേഖകള്‍ സഹിതം ആരോപണം ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ കള്ള ഒപ്പിട്ടു എന്നത് അതീവ ഗുരുതരമാണ്. സംസ്ഥാന ഭരണത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ മറ്റൊരു ഉദാഹരണമാണിത്. മുഖ്യമന്ത്രിക്ക് പകരം ആളെ വയ്ക്കാം. എന്നാല്‍ മുഖ്യമന്ത്രിയുടെ പേര് വെച്ച് എങ്ങനെ ഒപ്പിടും. പിണറായി വിജയന്‍ മറുപടി പറയണം. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പേരിലുള്ള മയക്ക് മരുന്ന് ആരോപണത്തില്‍ ഗൗരവകരമായ അന്വേഷണം നടക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.