ജോസിന് നല്‍കിയത് ചിഹ്നം മാത്രം

0

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുവദിച്ചത് ചിഹ്നം മാത്രമാണെന്ന് പി ജെ ജോസഫ്. നീതിപൂര്‍വമല്ല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. ഇതിനെതിരെ കോടതിയെ സമീപിക്കും. ജോസ് കെ മാണി നടത്തുന്നത് കോടതിയലക്ഷ്യമാണ്. രണ്ട് കോടതി ഉത്തരവുകള്‍ പാര്‍ടിയുടെ കാര്യത്തില്‍ നിലവിലുണ്ട്. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ടിയുടെ വര്‍ക്കിങ്ങ് ചെയര്‍മാനായി താന്‍ തന്നെ തുടരുമെന്നും പി ജെ ജോസഫ് പറഞ്ഞു.