മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ ഉള്ളപ്പോളും പിണറായിയുടെ ഒപ്പ് ഫയലുകളില്‍ ഉണ്ട്.
2018 സെപ്തംബര്‍ രണ്ട് മുതല്‍ 23 വരെ പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലില്‍ പിണറായി വിജയന്‍ സെപ്തംബര്‍ 9ന് ഒപ്പിട്ടിട്ടുണ്ട്. ഇതെങ്ങനെയാണ്. ഇതിനര്‍ഥം പിണറായിക്ക് അപരനുണ്ട് എന്നാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ കള്ള ഒപ്പിട്ടത് ആരാണെന്ന് അറിയേണ്ടതുണ്ട്. ഒപ്പിടുന്നത് സ്വപ്‌ന സുരേഷോ. ശിവശങ്കറോ ആണോ. മുഖ്യമന്ത്രി ചെയ്തത് ക്രിമിനല്‍ നടപടിയും നിയമ വിരുദ്ധവുമാണ്.
പിണറായി വിജയനല്ല കേരളം ഭരിക്കുന്നത്. ഒപ്പിടാന്‍ വേണ്ടിയും കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ നാലര വര്‍ഷം പിണറായി ഒപ്പിട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.