ലൈഫ് മിഷന്‍ വിവാദത്തില്‍ സര്‍ക്കാര്‍ പറഞ്ഞ വാദങ്ങള്‍ കളവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അനില്‍ അക്കര എംഎല്‍എ. യൂണിടാക്കിനെ തിരഞ്ഞെടുത്തത് ലൈഫ് മിഷന്‍ തന്നെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടാണ് അനില്‍ അക്കരയുടെ വാദം. റെഡ് ക്രസന്റാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തതെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്നതാണ് അനിലിന്റെ വെളിപ്പെടുത്തല്‍. യൂണിടാക്കിന്റെ പദ്ധതി അംഗീകരിച്ചതായുള്ള ലൈഫ് മിഷന്റെ രേഖയാണ് പുറത്തുവിട്ടത്.
അനില്‍ അക്കര എംഎല്‍എയെ വ്യക്തിഹത്യ നടത്തുന്ന സിപിഎം പ്രചാരണത്തിന് മറുപടിയായാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. അനില്‍ അക്കര സാത്താന്റെ സന്തതിയാണെന്ന് നേരത്തെ സിപിഎം നേതാവ് ബേബി ജോണ്‍ അവഹേളിച്ചിരുന്നു. ഇതിന് സ്വയം കണ്ണാടി നോക്കി സാത്താന്റെ ഛായ ആര്‍ക്കെന്ന് മനസ്സിലാക്കാനായിരുന്നു അനിലിന്റെ മറുപടി.