സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ പുതിയ ആരോപണവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 2015ല്‍ ബിനീഷ് കോടിയേരി ബംഗളുരുവില്‍ ആരംഭിച്ച പണമിടപാട് സ്ഥാപനത്തില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് എന്താണ് പങ്കെന്ന് വ്യക്തമാക്കണം.
ബി ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബിനീഷ് കോടിയേരി. അതില്‍ നിക്ഷേപകരായിട്ടുള്ളത് ആരാണ്. ആര്‍ക്കൊക്കെയാണ് പണം കൊടുത്തത്. ഇതില്‍ നിന്നാണോ അനൂബ് മുഹമ്മദിന് പണം കടം കൊടുത്തത്. ഇതെല്ലാം പുറത്തുവരേണ്ടതുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.