പാലാരിവട്ടം പാലം പുതുക്കി പണിതില്ലെങ്കില്‍ 20 വര്‍ഷം മാത്രമേ ആയുസ്സുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. പാലം പുതുക്കി പണിയാനുള്ള അനുമതിക്കാണ് അപേക്ഷ നല്‍കിയത്.
ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ 20 വര്‍ഷത്തെ ആയുസ്സ് മാത്രമാണ് ഉണ്ടാവുക. എന്നാല്‍ പുതിയ പാലം വന്നാല്‍ 100 വര്‍ഷമെങ്കിലും ആയുസ്സുണ്ടാവുമെന്നും കേരളം വാദിക്കുന്നു. കേരളത്തിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.