കരസേനാ മേധാവി ലഡാക്കില്‍

0

ചൈനയുടെ പ്രകോപനം തുടരുന്നതിനിടയില്‍ ഇന്ത്യന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ ലഡാക്കിലെത്തി. നിയന്ത്രണ രേഖയില്‍ ചൈനയുടെ കടന്നുകയറ്റം ഒരു കാരണവശാലും അനുവദിക്കരുതെന്ന് കരസേനാ മേധാവി നിര്‍ദേശം നല്‍കി. ചുല്‍സുല്‍ സെക്ടറില്‍ കൂടുതല്‍ സൈനികരെ ഇറക്കിയിരിക്കുകയാണ് ചൈന. ഇതേ തുടര്‍ന്ന് ഇന്ത്യയും കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ദക്ഷിണ ചൈന കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. ഒരു വിധ വിട്ടുവീഴ്ചയും ചൈനയോട് വേണ്ടെന്നാണ് സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം.