ആരോപണം ശരിവെച്ച് ബിനീഷ് കോടിയേരി

0

ബംഗളുരുവില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശരിവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ബിനീഷ് കോടിയേരിക്ക് മയക്കു മരുന്ന് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്.

അനൂപുമായി തനിക്ക് വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. അവന്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ വാര്‍ത്ത എന്നെ പോലെ അവനെ അറിയുന്നവര്‍ക്കെല്ലാം ഞെട്ടലുണ്ടാക്കുന്നു. അനൂപിനെ പലപ്പോഴും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്.

സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം താന്‍ അനൂപിനെ വിളിച്ചോ എന്ന് ഓര്‍മയില്ല. എന്‍ഐഎ ആവശ്യപ്പെട്ടാല്‍ കോള്‍ ലിസ്റ്റ് കൊടുക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.