വെഞ്ഞാറമൂട് നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവിശ്വാസ പ്രമേയം പരാജയപ്പെട്ടപ്പോള്‍ ശ്രദ്ധ തിരിക്കാന്‍ ആസൂത്രണം ചെയ്തതാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ട്.
അടൂര്‍ പ്രകാശ് എംപിക്ക് കൊലപാതകം നടക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍ തടയാന്‍ ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പറയണം. കൊല്ലപ്പെട്ടവരെ ഗുണ്ടകളായാണ് കെപിസിസി അധ്യക്ഷന്‍ ചിത്രീകരിക്കുന്നത്. ഇത് ന്യായീകരിക്കാനാവില്ല. പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്നത് നിര്‍ത്തണമെന്നും കോടിയേരി പറഞ്ഞു.