സിപിഎം നടത്തുന്നത് ഗുരുനിന്ദ

0

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ കരിദിനം ആചരിക്കുക വഴി സിപിഎം നടത്തുന്നത് ഗുരുനിന്ദയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുകയാണ്. ലക്ഷങ്ങള്‍ പ്രത്യക്ഷ ദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കൂ.

ഇരട്ടകൊലപാതകം കഴിഞ്ഞ് മൂന്നാംനാള്‍ ശ്രീനാരായണ ഗുരു ദേവന്റെ ജയന്തി നാളില്‍ തന്നെ കരിദിനം ആചരിക്കുന്നത് ഗുരുനിന്ദ തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.