കരിദിനാചരണത്തില്‍ നിന്ന്‌ സിപിഎം പിന്മാറണം

0

ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തിൽ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്നും സിപിഎം പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചതയദിനത്തെ കരിദിനമാക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീനാരായണീയർ ഏറെ പവിത്രമായി കാണുന്ന ഗുരുദേവ ജന്മദിനത്തിൻ്റെ ശോഭകെടുത്താനാണോ സിപിഎം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുൻപ് ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണ്? സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശ്രീനാരായണീയ സമൂഹം ഒത്തുച്ചേരുന്ന ദിവസം  കരിദിനം വരുന്നത് ആശങ്കാജനകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.