ഇടുക്കി പ്രസ് ക്ലബ്- കെ പി ഗോപിനാഥ് അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

0

ഇടുക്കി പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയിരിക്കുന്ന കെ പി ഗോപിനാഥ് അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു. 2019 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കായിക മേഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. 10,001രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ഒര്‍ജിനല്‍ പ്രതിയും മൂന്നു കോപ്പിയും ന്യൂസ് എഡിറ്ററുടെ സാക്ഷിപത്രവും സഹിതം ഫെബ്രുവരി 25 നകം സെക്രട്ടറി ഇടുക്കി പ്രസ് ക്ലബ്,തൊടുപുഴ-685 584 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അനുസ്മരണ ദിനമായ മാര്‍ച്ച് 11 ന് അവാര്‍ഡ് സമ്മാനിക്കും. സെക്രട്ടറി-94473 49820