HomeBusinessഎൽ.ഐ.സി.ഓഹരി വിൽപ്പന ഇക്കൊല്ലം

എൽ.ഐ.സി.ഓഹരി വിൽപ്പന ഇക്കൊല്ലം

പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി.) ഓഹരിവിൽപ്പന പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ ഉണ്ടായേക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ. ഓഹരിവിപണിയിൽ ലിസ്റ്റുചെയ്യാൻ ചില നിയമഭേദഗതികൾ വരുത്തേണ്ടതുണ്ട്. നിയമമന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്.പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വിൽപ്പനയുണ്ടായേക്കും. തീരുമാനം ആയിട്ടില്ലെങ്കിലും 10 ശതമാനം ഓഹരിയാവും വിറ്റഴിക്കുക എന്നും രാജീവ് കുമാർ പറഞ്ഞു.
എൽ.ഐ.സി.യുടെയും ഐ.ഡി.ബി.ഐ. ബാങ്കിന്റെയും ഓഹരിവിറ്റ് 90,000 കോടി രൂപ നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരുന്ന സാമ്പത്തികവർഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 2.10 ലക്ഷം കോടി രൂപയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു.

Most Popular

Recent Comments