പ്രണാബ് ദായുടെ സംസ്‌ക്കാരം ഇന്ന്

0

മുന്‍ രാഷ്ട്രപതിയുടെ പ്രണബ് മുഖര്‍ജിയുടെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് നടക്കും. രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക.

പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെപ്തംബര്‍ ആറു വരെ രാജ്യത്ത് ദേശീയ പതാക പാതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികള്‍ ഉണ്ടാവില്ല.