കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് വിജയം. പി ജെ ജോസഫിന് തിരിച്ചടി. പാര്‍ടിയുടെ ചിഹ്നമായ രണ്ടില ജോസ് കെ മാണിക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് രണ്ടില ചിഹ്നം ജോസിന് അവകാശപ്പെട്ടതാണെന്ന് വിധി പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് പി ജെ ജോസഫ് പറഞ്ഞപ്പോള്‍ സത്യം വിജയിച്ചെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
മൂന്നംഗ തിരഞ്ഞെടുപ്പ് കമ്ീഷനില്‍ രണ്ട് പേരാണ് ജോസിന് ചിഹ്നം അനുവദിക്കാന്‍ തീരുമാനിച്ചത്. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് എം എന്ന് വിളിക്കാനാവുക എന്നും ഭൂരിപക്ഷ വിധി വന്നു.