എന്‍ഐഎ സംഘം ഇന്ന് സെക്രട്ടറിയറ്റിലേക്ക്

0

സ്വര്‍ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ഇന്ന് പരിശോധനക്കായി സെക്രട്ടറിയറ്റില്‍ എത്തും. ഇത് സംബന്ധിച്ച് എന്‍ഐഎ സംസ്ഥാന പെതുഭരണ വിഭാഗത്തിന് കത്ത് നല്‍കി.

ഇന്നത്തെ അന്വേഷണത്തിന്റെ പരിധിയില്‍ കഴിഞ്ഞ ദിവസം പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തവും ഉണ്ടെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിക്കുകയാണോ അതോ ഹാര്‍ഡ് ഡിസ്‌ക്ക് കൊണ്ടുപോവുകയാണോ എന്‍ഐഎ ടീം ഉദ്ദേസിക്കുന്നതെന്ന് വ്യക്തമല്ല.