ലാവ്‌ലിന്‍ കേസ് വീണ്ടും പഴയ ബഞ്ചിലേക്ക്. കേസ് ജസ്റ്റീസ് എന്‍ വി രമണയുടെ ബഞ്ച് കേസ് പരിശോധിക്കുമെന് കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് യു യു ലളിത് പറഞ്ഞു. പിണറായി വിജയന്‍, കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സീസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ ഉള്ള കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കിയിരുന്നു. പിണറായി വിജയനെതിരെ വ്യക്തമായ തെളിവ് ഉണ്ടെന്ന് സിബിഐ പറയുന്നു. തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും സിബിഐ പറയുന്നു.