കോടതി അലക്ഷ്യകേസിലെ പിഴ അടക്കുമെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. സുപ്രീംകോടതിയാണ് പ്രശാന്ത് ഭൂഷണോട് പിഴ അടക്കാന്‍ ഉത്തരവിട്ടത്. പിഴ അടക്കുമെങ്കിലും കേസില്‍ പുനപരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കും. സത്യം വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുര്‍ബലമായാല്‍ രാജ്യത്തെ ഓരോ പൗരനേയും അത് ബാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.